പ്രഭാത ചിന്തകൾ

 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


            _*🔅  🔅*_


                _*01-01-2023, ഞായർ*_


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


_കാലമിനിയും ഉരുളും വിഷു വരും ,_

_വര്‍ഷം വരും തിരുവോണം വരും._

_പിന്നെയോരോ തളിരിനും പൂവരും കായ് വരും._

_അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം._


_കക്കാട്‌. (സഫലമീ യാത്ര )_


🔅 _*വീണ്ടും പുത്തൻ പ്രതീക്ഷകളുമായി പുതുവർഷപ്പുലരി വന്നെത്തി..ചിലർക്കിത്‌. കണക്കെടുപ്പിന്റെയും. ..പുതുവർഷ തീരുമാനങ്ങളുടെയും ദിനമാണ്‌...*_

_*ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും നാം ജീവിതത്തിന്റെ പുതിയ മൈൽ കുറ്റികൾ പിന്നിടുക കൂടിയാണ്‌*_

 _*പുതുവർഷം ആത്മശോധനക്കും പുനർസമർപ്പണത്തിനും ഉള്ള അവസരം  കൂടി ആണ്‌.*_


🔅 _*ചുരുങ്ങിയ ഈ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് കൊഴിഞ്ഞ് പോയ വർഷങ്ങളിൽ  ഏറ്റവും വിലമതിക്കുന്ന  ഒരു വർഷം  തന്നെയാണ് ... 2022 എനിക്ക്....*_

_*ഈ വർഷത്തെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ എന്നെ തന്നെ ഇഴകീറി പുതിയ കുറേ പഠനത്തിന് വിധേയമാക്കി . അതിൽ നിന്നും പുതിയ  അറിവുകൾ ശേഖരിച്ചെടുത്തപ്പോൾ സാഹചര്യങ്ങൾ, സംവാദങ്ങൾ, , പെരുമാറ്റങ്ങൾ, കൊടുക്കൽ വാങ്ങലുകൾ, ആവശ്യപ്പെടലുകൾ,  വായനകൾ, കേൾവികൾ, കണ്ടുമുട്ടലുകൾ, യാത്രകൾ,സൗഹൃദങ്ങൾ, ബന്ധങ്ങൾ , കൂടി കാഴ്ചകൾ......അങ്ങനെ നീണ്ടു കിടക്കുന്ന ഈ വർഷത്തെ അനുഭവ പുസ്തക താളുകൾ പഠിപ്പിച്ച പാഠങ്ങൾ തരുന്ന ഫലം സർട്ടിഫിക്കറ്റിൽ  നിൽക്കുന്ന ഒന്നാകുന്നില്ല..*_

_*അതുകൊണ്ട് തന്നെ പഠിച്ച പുസ്തകങ്ങളെ വിട്ടു കളയാൻ കഴിയാത്ത പോലെ ഈ വർഷത്തേയും യാത്രയാക്കാൻ മനസ് അനുവദിക്കുന്നില്ല...*_


🔅 _*തീച്ചൂളയിൽ വെന്തുരുകി രൂപപ്പെട്ട ഇരുമ്പിന് മാത്രമാണ് നല്ലൊരു ആയുധമായി മാറാൻ കഴിയാറുള്ളൂ... അത്തരം ആയുധത്തിന് കൊതിപ്പിക്കുന്ന നിമിഷങ്ങളെ കോർത്തെടുക്കാൻ സാധിക്കുമത്രെ.*_

_*കൊഴിഞ്ഞ് വീഴുന്ന ഈ വർഷം ജീവിക്കാൻ കൊതിപ്പിച്ച ഒരു വർഷമായിരുന്നു.*_



🔅 _*ദു:ഖമാണ് മനുഷ്യന്റെ സ്ഥായീഭാവം ... അതിൽ നിന്നേ സന്തോഷത്തെ ആസ്വദിച്ചറിയാൻ പാകപ്പെടുകയുള്ളൂ.*_

_*അങ്ങനെ അനുഭവത്തിന്റെ ആഴത്തിലെ ആനന്ദം ആസ്വദിക്കുമ്പോൾ കൂടെ കാണുമെന്ന് കരുതിയത് എല്ലാം ചേർത്ത് വെക്കാൻ കഴിഞ്ഞിട്ടില്ല.... അടർന്ന് പോയവയും , അടർത്തി മാറ്റിയവയും പോലെ തന്നെ കൂടെ ചേർന്നവയും കൂട്ടി ചേർത്തവയുമുണ്ട്.*_

_*പക്ഷേ ചില പുറം കാഴ്ചകളെ വർണ്ണത്തിൽ ചാലിച്ച പൊയ് വാക്കുകളെ, പ്രതീക്ഷിക്കണം എന്ന് മോഹിപ്പിക്കുന്ന പൊള്ളത്തരങ്ങളെ ,*_


_*കാണുന്ന സ്വപ്നവും, കേൾക്കുന്ന ശബ്ദവും അലോസരപ്പെടുത്തലുകളാകാതിരിക്കാൻ ,*_ _*ആലസ്യമല്ല, ആഗ്രഹങ്ങളെ നേടിയെടുക്കാൻ*_

_*ആരവങ്ങളെ വകഞ്ഞ് മാറ്റുന്ന ആയുധമായ മുൻ കരുത്തിന്റെ കരുതലാണ് വേണ്ടെതെന്ന് പഠിപ്പിച്ച കൊഴിയുന്ന വർഷങ്ങൾ പുതു വർഷത്തെ ആനന്ദത്തോടെ വരവേൽക്കാൻ പ്രേരിപ്പിക്കുന്നു..*_


_*ദു:ഖമേ ...നിനക്ക് പുലർകാല വന്ദനം ....*_

_*ദു:ഖമില്ലാതെ സന്താഷമില്ല.*_

_*സന്തോഷമില്ലാതെ ദുഃഖവുമില്ല...*_

_*രാവില്ലാതെ പകലില്ല. പകലില്ലാത്ത രാവുമില്ല..*_

_*രാവും പകലും സുഖ ദുഃഖങ്ങളും ഇഴ ചേർന്ന പുതു വർഷത്തെ വരവേൽക്കാൻ പാകമാകണം എന്ന് പഠിപ്പിച്ച കൊഴിഞ്ഞു വിഴുന്ന സുവർണ്ണ നിമിഷങ്ങളടങ്ങുന്ന പഴയ വർഷത്തെ യാത്രയാക്കി .*_

_*പുതിയതിനോടൊപ്പം ചേരാൻ ഞാനും തെരെഞ്ഞെടുക്കുകയാണ് ഒരു പുതിയ കലണ്ടർ .....*_

_*പ്രതീക്ഷയുടെ പുതുമയുടെ വിസ്മയങ്ങൾ ഒളിഞ്ഞിരിക്കുന്ന അതിരുകൾ രേഖപ്പെടുത്താത്ത പുതു വർഷത്തിന്,അക്കങ്ങളും അക്ഷരങ്ങളും കള്ളി തിരിച്ച് ആലേഖനം ചെയ്ത പതിവു കലണ്ടർ.*_

_*ഈ ചുവപ്പും കറുപ്പും കലർന്ന കലണ്ടർ ദിനങ്ങളുടെ ഇടങ്ങളിൽ ആത്‌മ സമർപ്പണത്തിന് സ്നേഹ കൂട്ടുകൾ കൂമ്പാരമാവുന്ന പുതു ദിനങ്ങൾ ഏവർക്കും ഉണ്ടായി തീരട്ടെ.*_


🔅 _*പുതിയ വർഷവും ജന്മദിനവും എല്ലാം ആഘോഷിക്കുമ്പോൾ നാം നമ്മുടെ അന്ത്യത്തിലേക്ക്‌ കൂടി ഒരു ചുവട്‌ മുന്നോട്ട്‌ വച്ചു എന്നും അർത്ഥം പറയാം.  പിന്നിട്ടവ ഒന്നും നമുക്കായി ഇനി തിരിച്ചു വരില്ല. കഴിഞ്ഞ വർഷം നമുക്കൊപ്പം ഉണ്ടായിരുന്ന പലരും ഇന്ന് നമുക്ക്‌ ഒപ്പം ഇല്ല . അടുത്ത വർഷം ആരൊക്കെ ഉണ്ടാവും എന്നും നിശ്ചയമില്ല ...*_

 _*ജീവിതയാത്ര ഒരു വിധത്തിൽ ക്ലേശകരം തന്നെയാണ്‌  . പ്രതീക്ഷകൾ ആണ്‌ അവയെ മുന്നോട്ടു നയിക്കുന്നത്‌..നല്ല പ്രതീക്ഷകളുമായി നമുക്ക്‌ മുന്നോട്ടു തന്നെ പോവാം .*_


_കാലം പതുക്കെത്തുഴഞ്ഞു പോകുന്നൊരീ,_

_സുന്ദരമാലിനീ തീരത്തു ഞാൻ,_

_ഏതോ മധുരസംഗീതത്തിൻ' ഈണത്തെ,_

_കാതോർത്തിരിക്കുന്നു ഏകനായി...._


_*പുതുവൽസരാശംസകൾ 2023*_


🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments

Popular posts from this blog

പ്രഭാതചിന്ത

ശുഭദിനം

പ്രഭാതചിന്ത