Posts

ശുഭദിനം

യാജ്ഞവല്‍ക്യമഹര്‍ഷിയുടെ ഗൃഹസ്ഥാശ്രമത്തിന്റെ അന്ത്യഘട്ടം.  മഹര്‍ഷി തന്റെ വസ്തുവകകള്‍ എല്ലാം ഭാര്യമാരായ മൈത്രേയിക്കും കാര്‍ത്ത്യായിനിക്കും വീതിച്ചുകൊടുത്തു.  അപ്പോള്‍ മൈത്രേയി ഇങ്ങനെ ചോദിച്ചു:  ഈ ധനംകൊണ്ട് എനിക്ക് അമരത്വം ലഭിക്കുമോ?  ഇല്ല. യാജ്ഞവല്‍ക്യന്‍ പറഞ്ഞു.  ധനം ഉണ്ടെങ്കില്‍ ധനവാന്‍മാരെ പോലെ ജീവിക്കാം.  അത്രതന്നെ.  അപ്പോള്‍ മൈത്രേയി പറഞ്ഞു:  അല്ലയോ ഭഗവന്‍,  അമരത്വം പ്രദാനം ചെയ്യാത്ത വസ്തുവകകള്‍കൊണ്ട് എനിക്കെന്താണ് പ്രയോജനം.  സനാതന ജീവന്‍ എങ്ങനെ ലഭിക്കുമെന്ന് പറഞ്ഞാലും.  അതനുസരിച്ച് മൈത്രേയിക്ക് യാജ്ഞവല്‍ക്യന്‍ നല്‍കിയ ഉപദേശമാണ് ഉപനിഷത്തിന്റെ സത്ത.  സംതൃപ്തിയും ആശ്വാസവും മോഹിക്കാത്ത മനുഷ്യരില്ല.  കൂടുതല്‍ സംതപ്തിക്കുവേണ്ടി കൂടുതല്‍ വസ്തുവകകള്‍ നേടാന്‍ നാം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  എത്ര തന്നെ സമ്പത്തുണ്ടെങ്കിലും എന്തെല്ലാം വസ്തുവകകള്‍ നമുക്കുണ്ടെങ്കിലും ക്ലേശങ്ങളില്‍ നിന്നും മുക്തി നേടുക അസാധ്യമാണ്. അസ്ഥിരവും അനിശിചതവുമായ ഈ ലോകത്ത് നമുക്കുണ്ടാകേണ്ട മനോഭാവം നാം സ്വയം പരിവര്‍ത്തനംചെയ്യപ്പെടുക എന്നതാണ്.  നമ്മുട...

പ്രഭാത ചിന്തകൾ

 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅             _*🔅  🔅*_                 _*01-01-2023, ഞായർ*_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 _കാലമിനിയും ഉരുളും വിഷു വരും ,_ _വര്‍ഷം വരും തിരുവോണം വരും._ _പിന്നെയോരോ തളിരിനും പൂവരും കായ് വരും._ _അപ്പോള്‍ ആരെന്നും എന്തെന്നും ആര്‍ക്കറിയാം._ _കക്കാട്‌. (സഫലമീ യാത്ര )_ 🔅 _*വീണ്ടും പുത്തൻ പ്രതീക്ഷകളുമായി പുതുവർഷപ്പുലരി വന്നെത്തി..ചിലർക്കിത്‌. കണക്കെടുപ്പിന്റെയും. ..പുതുവർഷ തീരുമാനങ്ങളുടെയും ദിനമാണ്‌...*_ _*ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും നാം ജീവിതത്തിന്റെ പുതിയ മൈൽ കുറ്റികൾ പിന്നിടുക കൂടിയാണ്‌*_  _*പുതുവർഷം ആത്മശോധനക്കും പുനർസമർപ്പണത്തിനും ഉള്ള അവസരം  കൂടി ആണ്‌.*_ 🔅 _*ചുരുങ്ങിയ ഈ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച് കൊഴിഞ്ഞ് പോയ വർഷങ്ങളിൽ  ഏറ്റവും വിലമതിക്കുന്ന  ഒരു വർഷം  തന്നെയാണ് ... 2022 എനിക്ക്....*_ _*ഈ വർഷത്തെ ജീവിതത്തിലെ ഓരോ നിമിഷവും ഞാൻ എന്നെ തന്നെ ഇഴകീറി പുതിയ കുറേ പഠനത്തിന് വിധേയമാക്കി . അതിൽ നിന്നും പുതിയ  അറിവുകൾ ശേഖരിച്ചെടുത്തപ്പോൾ സാഹചര്യങ്ങൾ, സംവാദങ...

പ്രഭാതചിന്ത

_മടങ്ങുന്നു മഞ്ഞിന്‍ ദിനങ്ങളെല്ലാം_ _നഷ്ട്ടലാഭങ്ങള്‍ കുറിച്ചു വെക്കും_ _പുസ്ത്തക താളൊന്നു മാറിടുന്നു_ _മോഹങ്ങള്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി_ _പഴകിയ വത്സരം യാത്രയായി_ _വിജയ പരാജയം പേറി നില്‍ക്കും_ _പഴയ സംവത്സരം യാത്രയായി_ _പുത്തന്‍ പ്രതീക്ഷകള്‍ പൂവണിയാന്‍_ _പുതുവര്‍ഷമെത്തിയെന്‍ കൂട്ടുകാരെ_ _സ്നേഹത്തിന്‍ മധുവൂറും ഗീതകങ്ങള്‍_ _ചാലെ നമുക്കിനി പാടിനോക്കാം_ _ജീവിതമാകുന്ന പട്ടുനൂലില്‍_ _നന്മതന്‍ പൂക്കളാല്‍ മാല കോര്‍ക്കാം_ _എങ്ങും സമത്വ കുളിര്‍നിലാവിന്‍_ _മംഗള ജ്യോതിസ്സാല്‍ വെള്ള പൂശാം_ _പാരിതില്‍ പൊന്നിന്‍ കിനാക്കള്‍ കണ്ട്_ _ആമോദത്തോടെ ഉല്ലസിക്കാം_ _ഈ പുതുവത്സരം പോകയില്ല_ _ഈ പുതു പൂക്കള്‍ പൊഴിയുകില്ല_ _ഇതുപോലെ എത്രയോ വത്സരങ്ങള്‍_ _ഈ വഴി യുഴിയില്‍ വന്നിരുന്നു_ _ഇനിയും വരുമീ നവവല്‍സരങ്ങള്‍_ _വിജയ പ്രതീക്ഷതന്‍ ഗാഥ പാടി_ _പോരുവിന്‍ പോരുവിന്‍ കൂട്ടുകാരെ_ _നവവത്സരത്തിനെ സല്‍ക്കരിപ്പാന്‍…_ .               _(സബീന ഷാജഹാന്‍ )_ ഒരു വര്‍ഷം കൂടി യാത്രയാകുന്നു 🔅 _*അങ്ങനെ 2022 ന്റെ അവസാനനാളുകളിലേയ്ക്ക് നമ്മളെല്ലാവരും വന്നെത്തിക്കഴിഞ്ഞു. ഏതാനും മണിക്കൂുറുകൾക്കകം  ...

പ്രഭാതചിന്ത

ജീവിതത്തിൽ പുറകിലേക്ക് മടങ്ങി ഒരു പുതിയ തുടക്കം കുറിക്കാന്‍ ആര്‍ക്കും സാധ്യമല്ല, എന്നാൽ പുതിയ ഒരു അവസാനത്തിനായി ഇന്ന് തുടങ്ങാന്‍ ഏതൊരാള്‍ക്കും സാധ്യമാണ്.’ സംഭവിച്ച് കഴിഞ്ഞ കാര്യത്തില്‍ മാറ്റം വരുത്താന്‍ നിങ്ങള്‍ക്കാവില്ല. എന്നാല്‍ ക്രിയാത്മകമായ മാര്‍ഗ്ഗം സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഓരോ ദിവസവും പുലരുമ്പോള്‍ സുന്ദരമായ ഒരു കാര്യം സംഭവിക്കുമെന്ന് ചിന്തിക്കുക._ _നമ്മുടെ ജീവിതത്തിലെ ശരിയും തെറ്റും തീരുമാനിക്കേണ്ടത് നാം തന്നെ അല്ലേ?_ 🔅 _*നമ്മുടെ കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്ന എല്ലാ അഭിപ്രായങ്ങളും നാം പരിഗണിക്കരുത്.  ചെറിയ പ്രായത്തിലായിരുന്നപ്പോൾ നമ്മോടൊപ്പം സ്‌കൂളിലും കോളേജിലും പഠിച്ചിരുന്ന കൂട്ടുകാരുടെ പല അഭിപ്രായങ്ങളും നമ്മുടെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നു. ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്ന ചിന്തകളില്‍ നിന്നും ലക്ഷ്യങ്ങളില്‍ നിന്നും വിദൂരമായതിലേക്കാണ് പലപ്പോഴും അവ നമ്മെ നയിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവ വിഢിത്തമായിരുന്നുവെന്ന് നാം  തിരിച്ചറിഞ്ഞു. അവരില്‍ ഭൂരിഭാഗം പേരും നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ലാത്തവരായിരുന്നു എന്നതും ശ്രദ...