പ്രഭാതചിന്ത
_മടങ്ങുന്നു മഞ്ഞിന്‍ ദിനങ്ങളെല്ലാം_
_നഷ്ട്ടലാഭങ്ങള്‍ കുറിച്ചു വെക്കും_
_പുസ്ത്തക താളൊന്നു മാറിടുന്നു_
_മോഹങ്ങള്‍ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി_
_പഴകിയ വത്സരം യാത്രയായി_
_വിജയ പരാജയം പേറി നില്‍ക്കും_
_പഴയ സംവത്സരം യാത്രയായി_
_പുത്തന്‍ പ്രതീക്ഷകള്‍ പൂവണിയാന്‍_
_പുതുവര്‍ഷമെത്തിയെന്‍ കൂട്ടുകാരെ_
_സ്നേഹത്തിന്‍ മധുവൂറും ഗീതകങ്ങള്‍_
_ചാലെ നമുക്കിനി പാടിനോക്കാം_
_ജീവിതമാകുന്ന പട്ടുനൂലില്‍_
_നന്മതന്‍ പൂക്കളാല്‍ മാല കോര്‍ക്കാം_
_എങ്ങും സമത്വ കുളിര്‍നിലാവിന്‍_
_മംഗള ജ്യോതിസ്സാല്‍ വെള്ള പൂശാം_
_പാരിതില്‍ പൊന്നിന്‍ കിനാക്കള്‍ കണ്ട്_
_ആമോദത്തോടെ ഉല്ലസിക്കാം_
_ഈ പുതുവത്സരം പോകയില്ല_
_ഈ പുതു പൂക്കള്‍ പൊഴിയുകില്ല_
_ഇതുപോലെ എത്രയോ വത്സരങ്ങള്‍_
_ഈ വഴി യുഴിയില്‍ വന്നിരുന്നു_
_ഇനിയും വരുമീ നവവല്‍സരങ്ങള്‍_
_വിജയ പ്രതീക്ഷതന്‍ ഗാഥ പാടി_
_പോരുവിന്‍ പോരുവിന്‍ കൂട്ടുകാരെ_
_നവവത്സരത്തിനെ സല്‍ക്കരിപ്പാന്‍…_
. _(സബീന ഷാജഹാന്‍ )_
ഒരു വര്‍ഷം കൂടി യാത്രയാകുന്നു
🔅 _*അങ്ങനെ 2022 ന്റെ അവസാനനാളുകളിലേയ്ക്ക് നമ്മളെല്ലാവരും വന്നെത്തിക്കഴിഞ്ഞു. ഏതാനും മണിക്കൂുറുകൾക്കകം ഒരു പുതിയ വര്‍ഷം നമ്മെ കാത്തിരിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും എന്തെല്ലാമായിരിക്കും പുതുവര്‍ഷം കാത്തു വച്ചിരിക്കുന്നതെന്ന് നമുക്കറിയില്ല. നല്ലതോ ചീത്തയോ... അതെന്തു തന്നെ ആയാലും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.*_
_*പണ്ടെല്ലാം ഓരോ പുതുവര്‍ഷം അടുക്കുന്തോറൂം ആകാംക്ഷയോടെ കാത്തിരിക്കാറുള്ളത് പുതു വര്‍ഷത്തെ കലണ്ടര്‍ ആയിരുന്നു. ഡിസംബറിലെ പരീക്ഷയെക്കാളും അവധിയെക്കാളും ആകാംക്ഷയോടെ കാത്തിരിക്കുന്നത് വരും വര്‍ഷത്തെ കലണ്ടറിനെ ആയിരിക്കും. എന്തു കൊണ്ടെന്നറിയില്ല, ആ കലണ്ടര്‍ കാണുന്നതും ഒന്നെടുത്ത് മറിച്ചു നോക്കുന്നതുമെല്ലാം ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ചിത്രങ്ങളുള്ള കലണ്ടറുകളോടായിരുന്നു അന്നൊക്കെ കൂടുതലിഷ്ടം. പിന്നെ പിന്നെ, വളര്‍ന്നു വരുന്തോറും അങ്ങനെയുള്ള കൌതുകങ്ങള്‍ കുറേയൊക്കെ കുറഞ്ഞെങ്കിലും ഇപ്പോഴും ആദ്യമായി വരും വര്‍ഷത്തെ കലണ്ടര്‍ കാണുമ്പോ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ട്.*_
🔅 _*എന്തൊക്കെ ആയാലും ഒരു വര്‍ഷം അവസാനിച്ച് പുതിയതൊന്ന് തുടങ്ങാന്‍ പോകുന്ന അവസരത്തില്‍, അതായത് ഡിസംബര്‍ മാസത്തിന്റെ അവസാന നാളുകളില്‍ മനസ്സില്‍ തോന്നുന്നത് സന്തോഷമാണോ സങ്കടമാണോ എന്നറിയില്ല. തീര്‍ച്ചയായും പുതിയ ഒരു വര്‍ഷത്തിന്റെ വരവ് മനസ്സിനെ ആവേശം കൊള്ളിക്കാറുണ്ട്. എങ്കിലും ഇത്ര നാളും നമ്മുടെ കൂടെ തന്നെ ഉണ്ടായിരുന്നതെന്തോ നമ്മെ വിട്ടു പോകുകയാണ് എന്ന ഒരു തോന്നലും മനസ്സിനെ വിടാതെ പിന്തുടരും. ഒരിക്കലും... ഇനി ഒരിക്കലും പോയ് മറയുന്ന ഈ ദിവസങ്ങള്‍ നമുക്ക് തിരികേ ലഭിക്കില്ലല്ലോ എന്ന് ഓര്‍മ്മ വരുന്നത് ഡിസംബറിന്റെ ഈ അവസാന നാളുകളിലാണ്.*_
_*വര്‍ഷാവസാനത്തില്‍ മാത്രമല്ല, ഏതൊരു ദിവസവും അങ്ങനെ തന്നെയല്ലേ എന്ന് ആലോചിച്ചാല്‍ അതിലൊരു പ്രത്യേകതയും തോന്നില്ല എന്നത് വാസ്തവം തന്നെ. കഴിഞ്ഞു പോകുന്ന ഓരോ ദിവസങ്ങളും തിരിച്ചു കിട്ടാത്തവ തന്നെ. പക്ഷേ, ആ ചിന്തകള്‍ ശക്തമാകുന്നത് ഇതു പോലെയുള്ള നാളുകളിലാണ് എന്ന് മാത്രം. ഒരു വര്‍ഷാവസാനം എന്നു പറയുന്നത് വെറുതേ 2022 എന്നതില്‍ നിന്ന് 2023 ലേക്കുള്ള മാറ്റം മാത്രമല്ലല്ലോ. അത് സംഭവ ബഹുലമായ 365 ദിവസങ്ങളുടെ അവസാനവും കൂടിയാണ്. ഈ കഴിഞ്ഞ ഒരു വര്‍ഷ കാലയലവില്‍ എന്തെല്ലാം സംഭവിച്ചു കഴിഞ്ഞു എന്ന് നമ്മളോരോരുത്തരും ഒരോ വര്‍ഷാവസാനത്തിലെങ്കിലും ഒന്ന് ഓര്‍ത്തു നോക്കാറില്ലേ? ഡിസംബര്‍ മാസത്തിന്റെ അവസാനമടുക്കുമ്പോഴേക്കും ജനുവരി മുതല്‍ ഇങ്ങോട്ടുള്ള 12 മാസങ്ങളിലെ പ്രധാന സംഭവങ്ങളെല്ലാം തന്നെ, അതു നല്ലതോ ചീത്തയോ ആകട്ടെ ഒന്നു കൂടെ നമ്മുടെ മനസ്സിലെത്താതിരിക്കില്ല.*_
_*അതു മാത്രമല്ല, നമ്മുടെയെല്ലാം ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷം കൂടി നാമെല്ലാം ജീവിച്ചു തീര്‍ത്തു കഴിഞ്ഞിരിക്കുന്നു, അഥവാ നമ്മുടെയെല്ലാം ആയുസ്സിലെ ഒരു വര്‍ഷം കൂടി നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യല്ലോ. ആരോ പറഞ്ഞതു പോലെ എനിക്കിപ്പോള്‍ 46 വയസ്സായി എന്നു പറയുന്നതിന്റെ അര്‍ത്ഥം 'ഞാന്‍ 46 വര്‍ഷം ജീവിച്ചു കഴിഞ്ഞു' എന്നോ 'എന്റെ ആയുസ്സിലെ 46 വര്‍ഷങ്ങള്‍ മരിച്ചു കഴിഞ്ഞു' എന്നോ ആകാമല്ലോ.*_
🔅 _*നമ്മെ തേടി വരുന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും അനുഭവത്തിന്റെ വഴികളിൽ കൂടിയല്ല മനസ്സിൽ തളം കെട്ടുന്നത്. മനസ്സ് ആ അനുഭവങ്ങൾക്ക് നൽകുന്ന വിശദാംശങ്ങളിലൂടെ മാത്രമാണ്.*_
_*സങ്കടവും സന്തോഷവും നിറഞ്ഞ ജീവിതത്തിന്റെ നിലനിൽപ്പും വേരും അനുഭവങ്ങളോടുള്ള മനസ്സിന്റെ സ്വീകാര്യതയും സമീപനവും മാത്രമാണ്. അല്ലാതെ എല്ലാ സംഭവങ്ങളും കഴിഞ്ഞ കാലങ്ങൾ മാത്രം.*_
_*തുടർച്ചകൾ ഇല്ലാത്ത ജഡം , അതിന് ജീവൻ കൊടുക്കുന്നതും മരണം സംഭവിക്കേണ്ടതും മനസ്സുകളിൽ ആണ്.ഇതിലൂടെ ആണ് ജീവിത വിജയങ്ങളുടെയും പരാജയങ്ങളുടെയും ആരോഹണ അവരോഹണ ക്രമങ്ങളുടെ ഗ്രാഫിന്റെ പേജ് കിടക്കുന്നത്.*_
_*ജഡങ്ങളായ നല്ല അനുഭവങ്ങളെ മാത്രം കൂടെ കൂട്ടി മറ്റുള്ളവയെ അനുഭവമായൊ സങ്കടമായോ വളർത്താതെ വർഷാവസാന നിമിഷങ്ങളിൽ കുഴിച്ചു മൂടി മനസ്സിനെ , പുതിയ വർഷത്തെ ആനന്ദകരമാക്കാം.*_
_*അതുമിതും പറഞ്ഞ് ഒരു പുതുവര്‍ഷത്തിന്റെ സുഖം നഷ്ടപ്പെടുത്തുന്നില്ല. നഷ്ടപ്പെട്ടതിനേ ഓര്‍ത്ത് വിഷമിക്കാതെ വരാനിരിക്കുന്ന നല്ല നാളുകളെ കുറിച്ച് നമുക്ക് ഓര്‍ക്കാം. ഒരുപാടു വര്‍ഷങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴിതാ 2022 ഉം നമ്മെ വിട്ടു പോകുകയാണ്. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2023 കയ്യെത്തും ദൂരത്ത് നമ്മെ കാത്തിരിക്കുന്നുണ്ട്. അത് എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നു.*_
_*സന്തോഷങ്ങളുടെ , മാനസിക ഉല്ലാസങ്ങളുടെ , ചിന്തകളുടെ , കൂട്ടായ്മകളുടെ , സ്നേഹത്തിന്റെ , സമൃദ്ധിയുടെ , ഐശ്വര്യത്തിന്റെ ഒരു പുതുവൽസരം നേരുന്നു .*_
🔅🔅🔅🔅🔅🔅🔅🔅🔅🔅🔅
Comments
Post a Comment